Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ...

കുടുംബശ്രീ അംഗങ്ങളിൽനിന്ന് ലോണെടുപ്പിച്ച് പണം തട്ടൽ: സമഗ്രാന്വേഷണം നടത്തി നടപടി വേണമെന്ന് മുസ്​ലിംലീഗ്

text_fields
bookmark_border
തിരൂർ: നഗരസഭയിലെ 10, 11, 14, 15 വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് ലോണെടുപ്പിച്ച് പണം തട്ടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തയാറാവണമെന്ന് തിരൂർ മുനിസിപ്പൽ മുസ്​ലിം ലീഗ് ആവശ്യപ്പെട്ടു. പണമിടപാട് നടത്തിയ ഇരുവരും സി.പി.എം പ്രവർത്തകരാണ്​. കൂടാതെ തന്നെ ചതിച്ചു എന്ന് മുൻ എ.ഡി.എസ് നസീമ ആരോപിക്കുന്നയാൾ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണെന്നും ഭാരവാഹികൾ പറഞ്ഞു. വ്യക്തികൾ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിലുണ്ടായ പ്രശ്നങ്ങൾ രാഷ്ട്രീയവത്​കരിച്ച് നഗരസഭക്കും മുസ്​ലിംലീഗിനും നേരെ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം അപഹാസ്യമാണ്. ഇടതുപക്ഷം തിരൂർ നഗരസഭ ഭരണത്തിലിരിക്കുമ്പോഴാണ് കുടുംബശ്രീയിൽ വായ്പയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ജപ്തി ഭീഷണി നേരിടുന്ന ഇരകൾക്കൊപ്പമാണ് ലീഗ്. നീതിക്കായി ഇരകൾക്കൊപ്പം നിയമപോരാട്ടത്തിന് കൂടെയുണ്ടാവും. ഒരു ബന്ധവുമില്ലാത്ത നിലവിലെ നഗരസഭ ഭരണസമിതിയെയും ലീഗിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സി.പി.എമ്മിന്റെ കാപട്യം ജനം തിരിച്ചറിയുമെന്നും മുസ്​ലിംലീഗ് ഭാരവാഹികൾ പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ നഗരസഭക്ക്​ ഒരു ബന്ധവുമില്ലെന്ന്​ തിരൂർ നഗരസഭ ചെയർപേഴ്സൻ പറഞ്ഞതിനോട് യോജിപ്പില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ മുനിസിപ്പൽ മുസ്​ലിംലീഗ് ഭാരവാഹികളായ എ. സൈതാലിക്കുട്ടി, പി.കെ.കെ. തങ്ങൾ, വി.പി. ഉമ്മർ, വി.പി. സൈതലവി ഹാജി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story