Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീനാരായണഗുരു...

ശ്രീനാരായണഗുരു മന്ദിരോദ്ഘാടനം

text_fields
bookmark_border
ശ്രീനാരായണഗുരു മന്ദിരോദ്ഘാടനം
cancel
വളാഞ്ചേരി: എസ്.എൻ.ഡി.പി യോഗം പൈങ്കണ്ണൂർ ശാഖയുടെ പുതുക്കിപ്പണിത ശ്രീനാരായണഗുരു മന്ദിരത്തിന്‍റെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടന്നു. തിരൂർ യൂനിയൻ പ്രസിഡന്‍റ്​ കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ്​ കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശ്രീധരൻ സ്വാഗതം പറഞ്ഞു. സാംസ്കാരിക സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്​ ഹസീന അഹമ്മദ്കുട്ടി, വാർഡ് അംഗം കെ.ടി. ഹമീദ്, പി.പി. ഗണേശൻ, മഠത്തിൽ ശ്രീകുമാർ, പി.പി. ബാലൻ, ഉണ്ണി തിരുനിലം, യോഗം ഇൻസ്പെക്ടിങ്​ ഓഫിസർ ഷിജു വൈക്കത്തൂർ, രാജു, ഇ.വി. മാധവി, ശ്യാമള ശശി, ബിന്ദു മണികണ്ഠൻ, സുഭാഷ് മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ സ്വാഗതവും രാജൻ നന്ദിയും പറഞ്ഞു. MP VNCY 3 Minister Abdrahman.jpg : ശ്രീനാരായണഗുരു മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story