Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:33 AM IST Updated On
date_range 14 Jun 2022 5:33 AM ISTകക്കിടിപ്പുറം ഉറൂസ്
text_fieldsbookmark_border
ചങ്ങരംകുളം: മതാചാര്യന്മാരെ താറടിക്കുന്നവർ സ്വയം അപഹാസ്യരാവുകയാണെന്ന് കേരള മദ്റസാധ്യാപക ക്ഷേമ ബോർഡ് ഡയറക്ടർ സിദ്ദീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. ദലാഇൽ ഖൈറാത്ത് കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കെ.പി അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. ഇമ്പിച്ചിക്കോയ തങ്ങൾ ബുഖാരി, അതാഉല്ലാ തങ്ങൾ, സാലിഹ് മുസ്ലിയാർ, അബ്ദുൽ ബാരി സിദ്ദീഖി, അബ്ദുസ്സലാം സഅദി, ഉമർ സഖാഫി സംസാരിച്ചു. ഖുർആൻ മനഃപാഠമാക്കിയവർക്ക് സനദ് ദാനം നടത്തി. ഫോട്ടോ :-: ദലാഇൽ ഖൈറാത്ത് കാമ്പസിൽ നടന്ന കക്കിടിപ്പുറം ഉറൂസിൽ പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
