Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുളിയന്തോട് ചിറ...

പുളിയന്തോട് ചിറ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി

text_fields
bookmark_border
പുളിയന്തോട് ചിറ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി
cancel
മേലാറ്റൂർ: എടപ്പറ്റ പെഴുന്തറ പുളിയന്തോട് ചിറയുടെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി. നാല് മീറ്റർ ഉയരത്തിലും 43 മീറ്റർ നീളത്തിലുമാണ് സംരക്ഷണഭിത്തി നിർമിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ 33 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തിയാക്കിയത്. കഴിഞ്ഞ പ്രളയത്തിൽ ഈ ഭാഗത്ത് കേടുപാട്​ സംഭവിച്ചിരുന്നു. ഇതേതുടർന്നാണ് മൈനർ ഇറിഗേഷൻ ഡിപ്പാർട്​മെന്‍റിന്‍റെ കീഴിൽ പ്രളയ പുനർനിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തി​ തുക അനുവദിച്ചത്. നിലവിൽ പ്രവൃത്തി നടക്കുന്നതിന്‍റെ എതിർവശത്തായി രണ്ട് വർഷം മുമ്പ് 13 ലക്ഷം രൂപ ചെലവിൽ സംരക്ഷണഭിത്തി നിർമിച്ചിരുന്നു. എടപ്പറ്റ-മേലാറ്റൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് പെഴുന്തറ, കിഴക്കുംപാടം നിവാസികൾ ഏറെ ആശ്രയിക്കുന്നതാണ് ഈ ചിറ. പടം mc mltr 1 chira എടപ്പറ്റ പഞ്ചായത്ത് പെഴുന്തറ പുളിയന്തോട് ചിറയുടെ ഭാഗത്ത് നിർമിച്ച സംരക്ഷണഭിത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story