Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ കറുപ്പണിഞ്ഞ്​ യൂത്ത് ലീഗ് പ്രകടനം

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ കറുപ്പണിഞ്ഞ്​ യൂത്ത് ലീഗ് പ്രകടനം
cancel
പെരിന്തൽമണ്ണ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരും ജനങ്ങളും കറുത്ത മാസ്കും കറുത്ത വസ്ത്രവും ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള പൊലീസ്​ നടപടിക്കെതിരെ പെരിന്തൽമണ്ണ നഗരസഭ മുസ്​ലിം യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ ബ്ലാക്ക് മാസ്ക് മാർച്ച് സംഘടിപ്പിച്ചു. കറുത്ത ഉടുപ്പും മാസ്കും ധരിച്ചാണ് പ്രകടനം നടത്തിയത്. ഇത്തരം നടപടികൾ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മുസ്​ലിം യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. നിസാം കുന്നപ്പള്ളി, ഉനൈസ് കക്കൂത്ത്, ഹബീബ് മണ്ണേങ്ങൽ, അഫ്ഫാർ കുന്നപ്പള്ളി, അൻവർ കളത്തിൽ, സലീം താമരത്ത്, സെയ്ത്​ ഉമ്മർ, റഷീദ് കിഴിശ്ശേരി, ഫൈസൽ, നാസർ മേലേതിൽ, മൂസ കുറ്റീരി, കെ.എം. റാഷിഖ്​ സക്കീർ, അബ്ബാസ്, ഷുക്കൂർ, അൻവർ കൂരിക്കുന്ന് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ Mc pmna 5 yuthleeg black march പെരിന്തൽമണ്ണയിൽ യൂത്ത് ലീഗ് പ്രവർത്തകർ കറുത്ത വസ്ത്രമണിഞ്ഞ്​ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story