Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:52 AM IST Updated On
date_range 13 Jun 2022 5:52 AM ISTപ്രകാശ് കാരാട്ട് ഇ.എം.എസ് സ്മാരകവും ജന്മഗൃഹവും സന്ദർശിച്ചു
text_fieldsbookmark_border
ഏലംകുളം: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഏലംകുളത്തെ ഇ.എം.എസ് സ്മാരക സമുച്ചയവും അദ്ദേഹത്തിന്‍റെ ജന്മഗൃഹമായ ഏലംകുളം മനയും സന്ദർശിച്ചു. പി.ബി അംഗം എ. വിജയരാഘവനൊപ്പമാണ് ഇവിടം സന്ദർശിച്ചത്. പുത്തനത്താണിയിൽ നടക്കുന്ന 'ഇ.എം.എസിന്‍റെ ലോകം' ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എ.വി. രമേശൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. ശ്യാംപ്രസാദ്, ഏരിയ സെക്രട്ടറി ഇ. രാജേഷ്, ലോക്കൽ സെക്രട്ടറി പി. അജിത്ത് കുമാർ, എൻ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പ്രകാശ് കാരാട്ടിനെ സ്വീകരിച്ചു. 2009 ജൂൺ 13ന് ഇ.എം.എസ് സ്മാരകസമുച്ചയത്തിന്‍റെ ശിലാസ്ഥാപനം പ്രകാശ് കാരാട്ടായിരുന്നു നിർവഹിച്ചത്. 2015ൽ ഇവിടെ നടന്ന 'ഇ.എം.എസിന്‍റെ ലോകം' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തതും പ്രകാശ് കാരാട്ടായിരുന്നു. സ്മാരക സമുച്ചയത്തിന്‍റെ നിർമാണം പൂർത്തീകരിച്ചശേഷം ആദ്യമായാണ് ഇവിടം സന്ദർശിക്കുന്നത്. കമ്യൂണിസ്റ്റ് ആചാര്യന്‍റെ ജന്മഗൃഹത്തിൽ സഹോദരപുത്രൻ ഇ.എം. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, സഹോദരപുത്രൻ യദു എന്നിവരുമായി പ്രകാശ് കാരാട്ട് സംസാരിച്ചു. MCPML: Prakash Karat Sandarshichu. (പടം : സി.പി.എം മുൻ അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് ഏലംകുളത്ത് ഇ.എം.എസിന്‍റെ ജന്മഗൃഹം സന്ദർശിക്കാനെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
