Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎയർപോർട്ട്​ സ്കൂൾ...

എയർപോർട്ട്​ സ്കൂൾ ജുമുഅ: ഡയറക്ടറോട് വിഷയം ഉന്നയിച്ച്​ സമദാനി

text_fields
bookmark_border
മലപ്പുറം: കരിപ്പൂർ എയർപോർട്ട് സ്കൂളിൽ വിദ്യാർഥികൾക്ക് വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കപ്പെട്ട സാഹചര്യത്തെപ്പറ്റി വിമാനത്താവള ഡയറക്ടറുമായി ഡോ. എം.പി. അബ്ദുസ്സമദ്​ സമദാനി എം.പി സംസാരിച്ചു. വിദ്യാർഥികളുടെ ന്യായവും ഭരണഘടനാദത്തവുമായ അവകാശം നിഷേധിക്കുന്നതിലെ വിവേചനം സമദാനി അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപെടുത്തി. സ്കൂൾ മാനേജ്മെന്‍റുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്നും അടുത്ത വെള്ളിയാഴ്ച മുതൽ വിദ്യാർഥികൾക്ക് ജുമുഅക്ക് പോകാൻ അവസരം ഒരുക്കുമെന്നും ഡയറക്ടർ സമദാനിയെ അറിയിച്ചു. പ്രാർഥനാവകാശം നിഷേധിക്കില്ലെന്നും കുട്ടികൾക്ക് ആവശ്യമെങ്കിൽ വാഹനസൗകര്യം ഒരുക്കിക്കൊടുക്കുന്നത്​ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story