Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:49 AM IST Updated On
date_range 13 Jun 2022 5:49 AM ISTകാളികാവ് ബ്ലോക്ക് ആരോഗ്യമേള
text_fieldsbookmark_border
കാളികാവ്: കാളികാവ് റവന്യൂ ബ്ലോക്ക് ജീവനം 2022 ആരോഗ്യമേള അഞ്ചച്ചവിടി ഗവ. ഹൈസ്കൂളിൽ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക മുഖ്യാതിഥിയായിരുന്നു. 'പരിസ്ഥിതി സൗഹൃദ ആരോഗ്യം' വിഷയത്തിൽ നടന്ന സെമിനാറിൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെ ഡോ. ടി.പി. മുബാറക്ക് വിഷയമവതരിപ്പിച്ചു. മേളയുടെ ഭാഗമായി 35 സ്റ്റാളുകളിലായി ആരോഗ്യരംഗത്തെ നൂതന സമ്പ്രദായങ്ങളും ആയുർവേദം, നാട്ടുവൈദ്യം, പാരമ്പര്യ ചികിത്സ എന്നിവയടക്കമുള്ള വിഷയങ്ങളിലുള്ള പ്രദർശനങ്ങളും പ്രവർത്തനങ്ങളും ഏർപ്പെടുത്തിയിരുന്നു. പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, ആശ വർക്കർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. സെമിനാറുകൾ, കലാപരിപാടികൾ, ബോധവത്കരണ ക്ലാസുകൾ, വിവിധ രോഗങ്ങളുടെ പരിശോധന ക്യാമ്പുകൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. ആരോഗ്യമേളയുടെ ഭാഗമായി വർണാഭമായ ഘോഷയാത്രയും നടന്നു. എൻ.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. അനൂപ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സിബി വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗോപി താളിക്കുഴി, സുബൈദ ടീച്ചർ, സി.എച്ച്. ഷൗക്കത്ത്, വി. സഫിയ, എ. ജയശ്രീ, ഇല്ലിക്കൽ ഹുസൈൻ, പൊന്നമ്മ ടീച്ചർ, പി. ഖാലിദ് മാസ്റ്റർ, ജോജി കെ. അലക്സ് തുടങ്ങിയവർ സംസാരിച്ചു. കാളികാവ് സി.എച്ച്.സി മെഡിക്കൽ ഓഫിസർ പി.യു. നജീബ് സ്വാഗതവും ബ്ലോക്ക് സ്ഥിരംസമിതി ചെയർപേഴ്സൻ റഫീഖ മറ്റത്തൂർ നന്ദിയും പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ, ജെ.എച്ച്ഐ വിനോദ് എന്നിവർ നേതൃത്വം നൽകി kkv arogya mela .jpg കാളികാവ് റവന്യൂ ബ്ലോക്ക് ആരോഗ്യമേള അഞ്ചച്ചവിടിയിൽ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story