Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:46 AM IST Updated On
date_range 13 Jun 2022 5:46 AM ISTബോഡിഗാർഡുകളെ നിയോഗിച്ച് സ്വപ്ന
text_fieldsbookmark_border
* ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൈകോടതിയെ സമീപിക്കും പാലക്കാട്: സുരക്ഷഭീഷണി നിലനിൽക്കുന്നതിനാൽ ബോഡിഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്ന സുരേഷ്. സുരക്ഷക്ക് രണ്ട് ജീവനക്കാരെയാണ് നിയോഗിച്ചത്. ഇവർ മുഴുവൻ സമയവും സ്വപ്നക്കൊപ്പമുണ്ട്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. അതിന് മുന്നോടിയായി അവർ കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചില പ്രമുഖ വ്യക്തികളെക്കുറിച്ച് തനിക്കറിയാവുന്ന വസ്തുതകൾ പുറത്തുവിട്ടതോടെ ജീവനുതന്നെ ഭീഷണിയുണ്ടെന്ന് സ്വപ്ന കോടതിയെ അറിയിക്കും. പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ് താൻ പങ്കുവെച്ചത്. ഗൂഢാലോചനക്കോ കലാപത്തിനോ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story