Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:41 AM IST Updated On
date_range 13 Jun 2022 5:41 AM ISTജയിൽ കാണാൻ ജനം ഒഴുകിയെത്തി
text_fieldsbookmark_border
ആളുകളുടെ വരി രണ്ട് കിലോമീറ്റർ നീളത്തിൽ കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിൽ കാണാനുള്ള അപൂർവ അവസരം വിനിയോഗിച്ച് പൊതുജനം. ജയിൽ കാണാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമുതൽ ജയിലിന് പുറത്ത് ആളുകളുടെ നീണ്ടനിരയായിരുന്നു. വരിയുടെ നീളം രണ്ട് കിലോമീറ്റർ വരെ നീണ്ടു. ഒമ്പതിനുശേഷം ആരെയും അകത്തുകടത്തില്ല എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ, ജനത്തിരക്ക് കാരണം മുഖ്യമന്ത്രി എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പുവരെ ആളുകളെ ജയിൽ വളപ്പിലേക്ക് കയറ്റി. ജയിലിന് പുറത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. വൻ സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയോടെ 9.45ഓടെ മുഖ്യമന്ത്രിയെത്തി. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം പാതക ഉയർത്തി. തുടർന്ന് നാട മുറിച്ച് ഉദ്ഘാടനം ചെയ്തശേഷം ജയിലിനകം സന്ദർശിച്ചു. വിവിധ ജയിലുകളിൽ കഴിഞ്ഞ പ്രമുഖരുടെ വിവരണങ്ങൾ അടങ്ങിയ പ്രദർശനം ഒരുക്കിയിരുന്നു. പിണറായി വിജയൻ അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോൾ പരോളിന് അപേക്ഷ സമർപ്പിച്ചതിന്റെ രേഖയും ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ ജയിൽ സന്ദർശന കുറിപ്പുകളും മുഖ്യമന്ത്രി വീക്ഷിച്ചു. ജയിൽ അധികൃതർ മുഖ്യമന്ത്രിക്ക് ചെഗുവേരയെക്കുറിച്ചുള്ള പുസ്തകം ഉപഹാരമായി നൽകി. മുഖ്യമന്ത്രി പോയശേഷമാണ് പൊതുജനങ്ങൾക്ക് ജയിലിനുള്ളിൽ സന്ദർശിക്കാൻ അനുവദിച്ചത്. വൈകീട്ട് നാല് വരെ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ജയിൽ സന്ദർശിച്ചു. Photo MP KTPM തവനൂർ സെൻട്രൽ ജയിലിൽ എത്തിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
