Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:40 AM IST Updated On
date_range 13 Jun 2022 5:40 AM ISTസംഘ്പരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്നു -മുഖ്യമന്ത്രി
text_fieldsbookmark_border
കൽപകഞ്ചേരി: മുസ്‌ലിം, ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ് ആർ.എസ്.എസ് നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തനത്താണിയിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ അജണ്ടയെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ കേരളത്തിൽ ഇടതുപക്ഷമുണ്ട്. അതേസമയം, കർണാടകത്തിൽ ക്രിസ്‌ത്യൻ, മുസ്‌ലിം വിഭാഗങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഒരു ന്യൂനപക്ഷ വിഭാഗത്തെയും ഇവർ സംരക്ഷിക്കുന്നില്ല. ഏറ്റുമുട്ടലുണ്ടാക്കി നേട്ടമുണ്ടാക്കാൻ കഴിയുമോ എന്നാണ് അവരുടെ നോട്ടം. കേരളത്തിന് പുറത്ത് സ്വാധീനം പെരുപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയുന്ന സംഘ്പരിവാറിന് ഇവിടെ ജനകീയ അടിത്തറ കുറഞ്ഞുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story