Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.പി പൊലീസ്​...

യു.പി പൊലീസ്​ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് ​​പൊലീസിന്‍റെ ക്രൂരമർദനം

text_fields
bookmark_border
* പരിക്കേറ്റ നാലു​​പേർ ആശുപത്രിയിൽ; നിരവധി പേർ കസ്റ്റഡിയിൽ മലപ്പുറം: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ച ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട്​ തകർത്ത യു.പി പൊലീസിനെതിരെയും മുസ്​ലിം വംശഹത്യക്കെതിരെയും മലപ്പുറത്ത്​ ദേശീയപാത ഉപരോധിച്ച്​ സമരം നടത്താനെത്തിയ ​ഫ്രറ്റേണിറ്റി പ്രവർത്തകർക്കുനേരെ​ പൊലീസിന്‍റെ ക്രൂരമർദനം. ദേശീയപാതയിൽ കുന്നുമ്മലിൽ സെന്‍റ്​ ​ജെമ്മാസ്​ സ്കൂളിന്​ മുൻവശം​ പ്രവർത്തകർ പ്രതിഷേധ ​പ്രകടനവുമായെത്തി റോഡിൽ ഇരിക്കുന്നതിനുമുമ്പ്​ പൊലീസ്​ ഇവരെ ക്രൂരമായി മർദിച്ച്​ ആട്ടിയോടിക്കുകയായിരുന്നു. ഒരുമിനിറ്റുപോലും ​പ്രവർത്തകർ ദേശീയപാത ഉപരോധിക്കാതെയാണ്​ പൊലീസ്​ അതിക്രമം അഴിച്ചുവിട്ടത്. പ്രവർത്തകർക്കെതിരെ തുടരെ ലാത്തിവീശിയ പൊലീസ്​ ആക്രമണം ഏറെ നേരം തുടർന്നു. തുടർന്ന്​ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ്​ വാഹനത്തിലും ആക്രമിച്ചു. ഒരുപ്രകോപനവും കൂടാതെയാണ്​ ലാത്തി പ്രയോഗിച്ച് പൊലീസ്​ ആക്രമിച്ചതെന്ന്​ പ്രവർത്തകർ പറഞ്ഞു. പൊലീസ്​ ആക്രമണത്തിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ല പ്രസിഡന്‍റ്​ ജസീം സുൽത്താൻ, വൈസ്​ പ്രസിഡന്‍റ്​ ഹാദി ഹസൻ, മാഹിർ എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കുപുറമെ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ, മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ, ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം, സഹൽ ഉമ്മത്തൂർ എന്നിവരെയും പൊലീസ്​ കസ്റ്റഡിയിലെടുത്തു. സമരത്തിന് നേരെയുള്ള പൊലീസ് നരനായാട്ടിലും നേതാക്കളുടെ കസ്റ്റഡിയിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി പ്രതിഷേധപ്രകടനങ്ങൾ നടന്നു. സമരവുമായി ബന്ധപ്പെട്ട്​ 10​ ഫ്രറ്റേണിറ്റി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി മലപ്പുറം പൊലീസ്​ അറിയിച്ചു. photo: mpg ma 9, 10,11,12,13: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ച ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത യു.പി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്​ ഫ്രറ്റേണിറ്റി മലപ്പുറത്ത് നടത്തിയ ദേശീയ ഉപരോധത്തിനിടെ ആയിഷ റെന്നയെ വലിച്ചിഴച്ച്​ കൊണ്ടുപോകുന്ന പൊലീസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story