Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:34 AM IST Updated On
date_range 13 Jun 2022 5:34 AM ISTഇ.എം.എസിന്‍റെ ഭരണം എക്കാലവും മാതൃക -മുഖ്യമന്ത്രി
text_fieldsbookmark_border
* 'ഇ.എം.എസിന്‍റെ ലോകം' ദേശീയ സെമിനാറിന് തുടക്കം കൽപകഞ്ചേരി: ഇ.എം.എസിന്‍റെ ഭരണം എക്കാലത്തും മാതൃകയാണെന്നും ഇ.എം.എസ് തുടക്കംകുറിച്ച വികസന പദ്ധതികളുടെ തുടർച്ചയാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിൽ 'ഇ.എം.എസിന്‍റെ ലോകം' ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിന്‍റെ ശിൽപി എന്ന വിശേഷണം ഇ.എം.എസിനു മാത്രം അവകാശപ്പെട്ടതെന്നും ഐക്യ കേരളം എന്ന ആശയം മലയാളികൾക്കിടയിൽ സജീവമാക്കാൻ ഇ.എം.എസിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. 'നവോത്ഥാന കേരളവും ഇ.എം.എസും' വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം സംസാരിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എ, ഇ.എം.എസിന്‍റെ മകൾ ഇ.എം. രാധ, വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. എൻ.എം. മുജീബ് റഹ്മാൻ, കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ശ്രീരാമകൃഷ്ണൻ, പി. നന്ദകുമാർ എം.എൽ.എ, പി.കെ. സൈനബ, വി.പി. സാനു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ വി.പി. സക്കറിയ സ്വാഗതവും സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. രാമദാസ് നന്ദിയും പറഞ്ഞു. ഉച്ചക്കുശേഷം 'ദേശീയത -ഫെഡറലിസം -മതനിരപേക്ഷത' വിഷയത്തിൽ പ്രകാശ് കാരാട്ട്, എം.എ. ബേബി, ഡോ. തോമസ് ഐസക് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം തിങ്കളാഴ്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story