Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:44 AM IST Updated On
date_range 12 Jun 2022 5:44 AM ISTലുക്കൗക്ക് നോട്ടീസ് സമരം: യൂത്ത് ലീഗ് മാർച്ചിൽ ജലപീരങ്കി
text_fieldsbookmark_border
തിരുവനന്തപുരം: 'ലുക്കൗട്ട് നോട്ടീസ്' പതിക്കൽ സമരത്തിൻെറ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ജലപീരങ്കി. മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് ചിത്രങ്ങളുമായാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. സമരം നേരിടാൻ വഴുതക്കാട് പൊലീസ് ആസ്ഥാനത്തിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. എന്നാൽ, ലുക്കൗട്ട് നോട്ടീസിന് മുന്നിൽ പതിച്ച പ്രവർത്തകർ, ബരിക്കേഡ് മറിച്ചിടാനും ശ്രമം നടത്തി. ഇതേതുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കൂട്ടം ചേർന്ന് നിന്ന പ്രവർത്തകർ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്നുനടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഹാരിസ് കരമന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, ട്രഷറർ ഷാൻ ബീമാപള്ളി, നേതാക്കളായ പാച്ചല്ലൂർ നുജ്മുദ്ദീൻ, ഡി. നൗഷാദ്, ഷമിം വള്ളക്കടവ്, സിദിഖ് വിഴിഞ്ഞം, മുഹമ്മദ് ലെയ്സൽ തുടങ്ങിയവർ പങ്കെടുത്തു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നാരോപിച്ച് ജില്ല പൊലീസ് ആസ്ഥാനങ്ങളിൽ യൂത്ത് ലീഗ് ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story