Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒപ്പമുള്ളവരെ...

ഒപ്പമുള്ളവരെ കുടുക്കുമെന്ന ഷാജ്​ കിരണി​ന്‍റെ ഭീഷണി സത്യമായി -സ്വപ്​ന സുരേഷ്​

text_fields
bookmark_border
* മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ചുനിൽക്കുന്നതായും സ്വപ്​ന പാലക്കാട്​: ഷാജ്​ കിരണിന്‍റെ ശബ്​ദരേഖ പുറത്തുവിട്ടതിനാലാണ്​ ​തന്‍റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തതെന്ന്​ സ്വപ്​ന സുരേഷ്​. ഷാജ്​ കിരൺ തന്നോട്​ പറഞ്ഞതെല്ലാം ഇപ്പോൾ ശരിയായതായും സ്വപ്​ന മാധ്യമങ്ങളോട്​ പറഞ്ഞു. ആദ്യം സരിത്തിനെ പൊക്കുമെന്ന്​ പറഞ്ഞു. അത്​ നടന്നു. പിന്നീട്​ ഷാജ്​ കിരൺ ഉദ്ദേശിച്ച ആൾക്കാർ വഴി ഒരുമണിക്കൂറിനകം സരിത്തിനെ വിട്ടയച്ചു. പിന്നീട്​, കൃഷ്ണരാജിനെ കേസിൽ കുടുക്കുമെന്ന്​ പറഞ്ഞു. അതും ഇപ്പോൾ സംഭവിച്ചില്ലേ? എപ്പോഴോ ഉള്ള ഒരു ഫേസ്ബുക്ക്​ പോസ്​റ്റിന്‍റെ പേരിലാണ്​ തന്‍റെ അഭിഭാഷകനെതിരെ ജാമ്യമില്ലാ കേസെടുത്തത്​. തനിക്ക് അഭിഭാഷകനെ നഷ്ടമായി. അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും തനിക്ക് പണമില്ല. അഭിഭാഷകനെതിരെ കേസെടുക്കുമെന്ന്​ ശബ്​ദരേഖയിൽ ഷാജ്​ കിരൺ പറഞ്ഞത്​ ഇപ്പോൾ പുലർന്നില്ലേ? കെ.ടി. ജലീൽ സാർ തനിക്കെതിരെ ഗൂഢാ​ലോചന കേസ്​ കൊടുക്കുന്നു. എന്നാൽ, ഷാജ്​ കിരൺ മുഖ്യമ​ന്ത്രിക്കും കോടിയേരിക്കും എതിരെ പറഞ്ഞതിലൊന്നും മാനനഷ്ടമില്ലേ. എന്തുകൊണ്ടാണ്​ അയാൾക്കെതിരെ കേസ്​ കൊടുക്കാത്തത്​. എനിക്കെതിരെ എടുത്ത കേസിൽ ഷാജ്​ കിരണിനെ സാക്ഷിയാക്കുകയാണ്​ ചെയ്തത്​. അപ്പോൾ ഷാജ്​ കിരൺ പറഞ്ഞ ഏത്​ പോയന്‍റാണ്​ തെറ്റ്​. അയാൾ നടത്തിയത്​ വിലപേശലല്ലേ. മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ലേ ഷാജ്​ കിരൺ? തനിക്ക്​ ഒന്നുമറിയില്ല. താന്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. വിലപേശൽ നടന്നുവെന്ന് കാണിക്കാൻ മാത്രമാണ് ഷാജ്​ കിരണിന്‍റെ ശബ്​ദരേഖ പുറത്തുവിട്ടത്. അതല്ലാതെ കേസില്‍നിന്ന്​ രക്ഷപ്പെടാനുള്ള ശ്രമം താൻ നടത്തിയിട്ടില്ല. സത്യം വെളിച്ചത്തുവരണമെന്ന്​ മാത്രമാണ്​ ആഗ്രഹിച്ചത്​. ഷാജ്​ കിരൺ എന്ന വ്യക്തിയുമായി സൗഹൃദമാ​ണെന്ന്​ പലരും ആ​ക്ഷേപിച്ചു. സൗഹൃദം തന്നെയായിരുന്നു. ആ വിശ്വാസത്തിലാണ്​ തന്നെ സഹായിക്കുന്നുവെന്ന രീതിയിൽ​ അയാൾ തുറന്നുപറച്ചിൽ നടത്തിയത്​. തന്നെ ആക്രമിച്ചോളൂ, എന്നാൽ, ത​ന്‍റെ ഒപ്പമുള്ളവരെ എന്തിനാണ്​ ദ്രോഹിക്കുന്നത്​. ഒരു ഭീകരവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണ്​. അങ്ങനെയാണെങ്കിൽ തന്നെയങ്ങ്​ അവസാനിപ്പിച്ചോളൂവെന്നും സ്വപ്​ന വിതുമ്പിക്കൊണ്ട് പറഞ്ഞു. പിന്നാലെയാണ് സ്വപ്ന കുഴഞ്ഞുവീണതും അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story