Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:44 AM IST Updated On
date_range 11 Jun 2022 5:44 AM ISTമുഖ്യമന്ത്രിയുടെ മൗനം ദുരൂഹം -ഷാഫി പറമ്പിൽ
text_fieldsbookmark_border
പാലക്കാട്: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനവും സംസ്ഥാന സർക്കാറിന്‍റെ വെപ്രാളവുമാണ് പ്രശ്നം വഷളാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ആദ്യമായാണ് ഇത്ര ഗൗരവമുള്ള ആരോപണം ഒരു മുഖ്യമന്ത്രിക്കെതിരെ വരുന്നത്. ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ വാ തുറക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സ്വർണക്കടത്തിൽ ഹൈകോടതി മേൽനോട്ടത്തിൽ കൃത്യമായ അന്വേഷണം നടത്തണം. തെക്കുവടക്ക് നടക്കുന്ന കേന്ദ്ര ഏജൻസികൾ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണ്. ബി.ജെ.പി വിരുദ്ധതക്ക് കോടിയേരിയുടെ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story