Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:44 AM IST Updated On
date_range 11 Jun 2022 5:44 AM ISTഎൻ.സി.പി സ്ഥാപക ദിനാചരണം
text_fieldsbookmark_border
തൃശൂർ: എന്‍.സി.പി സ്ഥാപക ദിനാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം പാര്‍ട്ടി ആസ്ഥാനമായ എന്‍.സി.പി ഭവനില്‍ പതാക ഉയർത്തി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. രാജന്‍ നിര്‍വഹിച്ചു. ജില്ല പ്രസിഡന്‍റ് മോളി ഫ്രാന്‍സിസ്, എന്‍.വൈ.സി സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍. സജിത്ത്, എൻ.സി.പി ജില്ല സെക്രട്ടറിമാരായ ടി.എ. മുഹമ്മദ് ഷാഫി, കെ.വി. പ്രവീണ്‍, കെ.എം. സൈനുദ്ദീന്‍, വിശാലാക്ഷി മല്ലിശ്ശേരി, എ.എൽ. ജേക്കബ്, ജില്ല ട്രഷറര്‍ സി.കെ. രാധാകൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുത്തു. തൃശൂര്‍ നിയോജക മണ്ഡലം നേതാക്കളായ വി.ആര്‍. പുഷ്പാകരന്‍, യു.ബി. സുകുമാരന്‍, മോഹന്‍ദാസ്, സുശീല്‍കുമാര്‍, സലീം, സുബ്രഹ്മണ്യൻ, കുരിയന്‍, സിജി, മേരി തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളിൽ പതാക ഉയർത്തൽ ചടങ്ങിന് നേതൃത്വം നല്‍കി. പെരുമ്പിള്ളിശ്ശേരി സൻെററിൽ നടന്ന സ്ഥാപക ദിനാചരണം എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല പ്രസിഡന്‍റ് പി.എസ്.പി. നസീർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് സലാഹുദ്ദീൻ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുകയും വിദ്യാർഥികൾക്കും വയോധികർക്കും മാസ്ക് വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്‌തു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സലീം നസീർ, അഖിലേഷ്, സുധീർ, ചന്ദ്രൻ കാട്ടിപ്പുര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story