Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ പ്രവർത്തകരെ...

കുടുംബശ്രീ പ്രവർത്തകരെ വഞ്ചിച്ചവരെ ശിക്ഷിക്കണം -മുസ്‌ലിംലീഗ്

text_fields
bookmark_border
തിരൂർ: നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രവർത്തകരുടെ പണം തട്ടിയെടുത്തവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണമെന്ന് മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് വായ്പയെടുത്ത് ജപ്തി ഭീഷണി നേരിടുന്ന കബളിപ്പിക്കപ്പെട്ട സ്ത്രീകളെ കണ്ടെത്തണമെന്നും അന്വേഷണം ഊർജിതപ്പെടുത്തണമെന്നും പൊലീസിനോട് യോഗം ആവശ്യപ്പെട്ടു. കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. എ.കെ. സെയ്താലിക്കുട്ടി, പി.കെ.കെ. തങ്ങൾ, വി.പി. ഉമ്മർ, വി.പി. സൈതലവി ഹാജി, പി.വി. സമദ്, യൂസഫ് പൂഴിത്തറ, കെ. കുഞ്ഞിപ്പ, അസീം ചെമ്പ്ര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story