Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:47 AM IST Updated On
date_range 10 Jun 2022 5:47 AM ISTകുടിവെള്ള പ്രശ്നം: കോർപറേഷനിൽ സമരം കടുപ്പിച്ച് കോൺഗ്രസ്
text_fieldsbookmark_border
മേയറെയും ജീവനക്കാരെയും തടഞ്ഞ് ഉപരോധം തൃശൂർ: കുടിവെള്ള വിഷയത്തിൽ ഒരു മാസത്തിലധികമായി തുടരുന്ന കൗൺസിലർമാരുടെ സമരത്തെ അവഗണിക്കുന്ന കോർപറേഷൻ ഭരണപക്ഷ നിലപാടിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മേയറെയോ ജീവനക്കാരെയോ തടയാതെ ഇതുവരെ തുടർന്ന സമരരീതി വ്യാഴാഴ്ചയോടെ മാറി. മേയറെയും ജീവനക്കാരെയും മേയറുടെ ചേംബറിലേക്കും ഓഫിസിലേക്കും പ്രവേശിക്കുന്നത് തടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ ഉപരോധിച്ചു. ഓഫിസ് പ്രവൃത്തി സമയം തുടങ്ങുന്നതിന് മുമ്പ് തന്നെ സമരം തുടങ്ങിയതിനാൽ ഇവർക്ക് ഓഫിസിൽ കയറാൻ സാധിച്ചില്ല. പൊലീസ് എത്തിയെങ്കിലും സമരം തടഞ്ഞില്ല. വൈകീട്ട് അഞ്ചോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധ സമരം മുൻ എം.എൽ.എ എം.പി. വിൻസെന്‍റ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എന്ന ആവശ്യം നേടിയെടുക്കുന്നത് വരെ സമരം ശക്തമായി മുന്നോട്ടുപോകുമെന്ന് എം.പി. വിൻസെന്‍റ് പറഞ്ഞു. ഉപരോധ സമരം വെള്ളിയാഴ്ചയും തുടരുമെന്ന് പ്രതിപക്ഷകക്ഷി നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, എ. പ്രസാദ്, ഡി.സി.സി സെക്രട്ടറി പി. ശങ്കരൻ, ബ്ലോക്ക് പ്രസിഡന്‍റ് കെ. ഗിരീഷ് കുമാർ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്ഥിരംസമിതി ചെയർമാൻ എൻ.എ. ഗോപകുമാർ, പാർലമെന്‍ററി ഭാരവാഹികളായ ജയപ്രകാശ് പൂവത്തിങ്കൽ, കെ. രാമനാഥൻ, മുകേഷ് കോൾപറമ്പിൽ, ശ്യാമള മുരളീധരൻ എന്നിവർ സംസാരിച്ചു. tct_chr1- തൃശൂർ കോർപറേഷൻ മേയറുടെയും സെക്രട്ടറിയുടെയും ഔദ്യോഗിക ഓഫിസുകൾ കോൺഗ്രസ് കൗൺസിലർമാരുടെ ഉപരോധസമരത്തെ തുടർന്ന് പൂട്ടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story