Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഏകലോകം ഏകാരോഗ്യം'...

'ഏകലോകം ഏകാരോഗ്യം' താലൂക്ക് തല കാമ്പയിന് തുടക്കം

text_fields
bookmark_border
ഏകലോകം ഏകാരോഗ്യം താലൂക്ക് തല കാമ്പയിന് തുടക്കം
cancel
പൂക്കോട്ടുംപാടം: ഏകലോകം ഏകാരോഗ്യം താലൂക്ക് തല കാമ്പയിന് പൂക്കോട്ടുംപാടത്ത് തുടക്കമായി. ആരോഗ്യ വകുപ്പിന്റേയും മറ്റും സഹായത്തോടെ ലൈബ്രറി കൗൺസിൽ, ശാസ്ത്രസാഹിത്യ പരിഷത്ത്​, കുടുംബശ്രീ തുടങ്ങിയ സംഘടനകളാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വാർഡ് തലത്തിൽ ക്ലാസുകൾ സംഘടിപ്പിച്ച് മുഴുവൻ ജനങ്ങളിലും ഈ ജീവിത സന്ദേശം എത്തിക്കുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കാമ്പയിൻ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.ടി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സംഘാടക സമിതി കൺവീനർ കെ. അരുൺ കുമാർ വിഷയാവതരണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൻ മായ ശശികുമാർ, ശാസ്ത്രസാഹിത്യ പരിഷത് മേഖല പ്രസിഡന്‍റ്​ പി. ശ്രീജ, ജില്ല ലൈബ്രറി കൗൺസിൽ അംഗം സി. അബ്ദുൽ റഷീദ്, എൻ.എൻ. സുരേന്ദ്രൻ, ഫാത്തിമ സലീം, സി. സുജാത, കെ.വി. ദിവാകരൻ, കെ. ലിനീഷ്, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഫോട്ടോppm1: 'ഏകലോകം ഏകാരോഗ്യം' താലൂക്ക് തല കാമ്പയിൻ ജില്ല സംഘാടക സമിതി കൺവീനർ കെ. അരുൺ കുമാർ വിഷയാവതരണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story