Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:46 AM IST Updated On
date_range 10 Jun 2022 5:46 AM ISTപരിസ്ഥിതിലോല മേഖല: വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി പരിഹാരം കാണണം -രാഹുൽ ഗാന്ധി
text_fieldsbookmark_border
നിലമ്പൂർ: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി എം.പി. വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കോടതി വിധിപ്രകാരം ദേശീയ പാർക്കുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കി.മീ. ചുറ്റളവ് ഇക്കോ സെൻസിറ്റിവിറ്റി സോൺ പരിധിയിൽ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക വർധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story