Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ
cancel
എരുമപ്പെട്ടി: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ വില്ലേജ് ചെമ്മണ്ണൂർ മേഞ്ചേരി അജിതയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിത്തടം തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ആറ് വളകളാണ് പണയം വെക്കാൻ ഉപയോഗിച്ചത്. മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തെക്കുറിച്ച് പൊലീസ് നേരത്തേ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വൈകീട്ട്​, സ്ത്രീ കൊണ്ടുവന്ന വളകൾ മുക്കുപണ്ടമാണെന്ന് പരിശോധനയിൽ ഉടമ എഡിസൺ തിരിച്ചറിഞ്ഞത്. തുടർന്ന് ഇദ്ദേഹം പൈസ എടുത്തുവരാം എന്ന് പറഞ്ഞ്​ വിശ്വസിപ്പിച്ച് സ്ത്രീയെ സ്ഥാപനത്തിൽ ഇരുത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് പ്രതിയെന്നാണ്​ പൊലീസിന്‍റെ നിഗമനം. വാക്കാഞ്ചേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരുന്നു. TCT ERMPT 1 പടം: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അജിത (50)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story