Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒല്ലൂർ മേൽപാലം

ഒല്ലൂർ മേൽപാലം

text_fields
bookmark_border
പ്രചാരണം തെറ്റെന്ന് കൗൺസിലർമാർ ഒല്ലൂര്‍: നടത്തറ-പൂച്ചിന്നിപ്പാടം റോഡില്‍ മേല്‍പാലം നിർമിക്കുന്നതിന്​ ഒരുവിഭാഗം ജനങ്ങള്‍ എതിരാണെന്ന വാര്‍ത്ത തെറ്റാണെന്ന്​ കൗണ്‍സിലർമാരായ സി.പി. പോളിയും കരോളിന്‍ ജെറീഷും പറഞ്ഞു. തെക്കാട്ടുശ്ശേരി ഡിവിഷനില്‍ ഉള്‍പ്പെടുന്ന റെയില്‍വേ ഗേറ്റ് നില്‍ക്കുന്ന സ്ഥലത്ത് മേല്‍പാലം വന്നാല്‍ മാത്രമാണ് നടത്തറ-പൂച്ചിന്നിപ്പാടം ലിങ്ക്​ റോഡ് പൂർണമാകൂ. ഈ റോഡിന്റെ നവീകരണത്തിന് ഒരു കോടിയിലധികം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. കൂടാതെ, ഒല്ലൂരിന്റെ വ്യവസായ വളര്‍ച്ചക്കും ഈ മേൽപാലം അനിവാര്യമാണ്. തൃശൂരിന്റെ ഉപ റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്താന്‍ വേണ്ട സാഹചര്യമാണ് ഇവിടെ വരേണ്ടത്. ഈ ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മേല്‍പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ നിർമിക്കാൻ വേണ്ട നടപടികളും പൂർത്തീകരിക്കുനു. ഈ സാഹചര്യത്തില്‍ പ്രാദേശികമായി ജനം മേല്‍പാലത്തിനെതിരാണെന്ന വാര്‍ത്ത പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കൗണ്‍സിലര്‍ സി.പി. പോളി പറഞ്ഞു. എടക്കുന്നി 29ാം ഡിവിഷന്‍ കൗണ്‍സിലര്‍ കരോളിന്‍ ജെറീഷും പ്രചാരണത്തെ ശക്തമായി അപലപിച്ചു. മേല്‍പാലം നാടിന്റെ ആവശ്യമാണെന്നും ഇതിനെതിരെ പ്രാദേശിക എതിര്‍പ്പുണ്ടെന്നത്​ തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story