Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:40 AM IST Updated On
date_range 10 Jun 2022 5:40 AM ISTവിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും
text_fieldsbookmark_border
തൃശൂർ: റെയിൽവേ സ്റ്റേഷനുകളിൽ വിവരാവകാശ നിയമപ്രകാരമുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരുടെ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ദീർഘകാലത്തെ ആവശ്യം നടപ്പാക്കാമെന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് ഉപഭോക്തൃ സമിതി തൃശൂർ ജില്ല പ്രസിഡന്റ് ജയിംസ് മുട്ടിക്കലിന് ഉറപ്പ് നൽകി. 2005ൽ രാജ്യം മുഴുവൻ നടപ്പായ വിവരാവകാശ നിയമപ്രകാരം വില്ലേജ് ഓഫിസ് മുതൽ സുപ്രീംകോടതി വരെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലും പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരെ നിയമിക്കുകയും അവരുടെ പേരും ഫോൺ നമ്പറും സ്ഥാനപ്പേരും പൊതുജനങ്ങൾക്ക് കാണാവുന്നവിധം വലിയ ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ, പലതവണ പരാതി നൽകിയിട്ടും കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ 17 വർഷമായി ഈ നിയമം നടപ്പാക്കിയിരുന്നില്ല. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ ജയിംസ് മുട്ടിക്കൽ വിഷയം ഉന്നയിക്കുകയും ഡിവിഷനൽ റെയിൽവേ മാനേജർ നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ഉടൻ നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story