Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:40 AM IST Updated On
date_range 10 Jun 2022 5:40 AM IST'തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കണം'
text_fieldsbookmark_border
തൃശൂർ: ടെയ്ലറിങ് ആൻഡ് ഗാർമെന്‍റ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന ജോയൻറ് സെക്രട്ടറി ജമീല സുലൈമാൻ ഉദ്ഘാടനം ചെയ്തു. അംശാദായ വർധനക്കനുസരിച്ചുള്ള ക്ഷേമനിധി ആനുകൂല്യ വർധന ഉണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു. യൂനിയൻ ജില്ല പ്രസിഡന്‍റ് അഷ്റഫ് മങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീറ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സംഘടനയുടെ നയവിശദീകരണം നടത്തി. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്‍റ് ഇ.എ. റഷീദ് മാസ്റ്റർ സംസാരിച്ചു. സെക്രട്ടറി ഹൈറുന്നിസ നന്ദി പറഞ്ഞു. ജില്ല വരണാധികാരി സത്താർ അന്നമനട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. അഷ്റഫ് മങ്ങാട് (പ്രസി), കെ.എ. ഹൈറുന്നിസ (സെക്ര), സമീറ നാസർ (ട്രഷ), നബീസ ഷുഹൈബ് (വൈ. പ്രസി), മെഹറുന്നിസ എടവിലങ്ങ് (ജോ. സെക്ര), സബ്ന എളനാട്, ഗീത പരമേശ്വരൻ, ആസിയ മജീദ്, നബീസ ബഷീർ എന്നിവരുൾപ്പെട്ട ഒമ്പതംഗ ജില്ല കമ്മിറ്റിയെ എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ഹംസ എളനാട് പ്രഖ്യാപിച്ചു. tcr_chr1- ടെയ്ലറിങ് ആൻഡ് ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന ജോയന്‍റ് സെക്രട്ടറി ജമീല സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story