Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:38 AM IST Updated On
date_range 10 Jun 2022 5:38 AM ISTട്രെയിനിൽനിന്ന് പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
ഷൊർണൂർ: ട്രെയിനിൽനിന്ന് ഭാരതപ്പുഴയിൽ ചാടിയ യുവതിയെ യുവാക്കൾ സാഹസികമായി രക്ഷപ്പെടുത്തി. നിലമ്പൂർ സ്വദേശിനിയായ യുവതി വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങുകയായിരുന്നു. തുടർന്ന് ട്രെയിനിൽ യാത്ര ചെയ്യവെ പുഴയിലേക്ക് ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള ഭാഗത്തേക്ക് ചാടിയതിനാലും കല്ലുകളൊന്നും അടിഭാഗത്ത് ഇല്ലാതിരുന്നതിനാലും യുവതിക്ക് പരിക്കില്ല. നൗഷാദ് ഷൊർണൂർ, മോഹനൻ, കുഞ്ഞാണി എന്നീ സന്നദ്ധസംഘടന പ്രവർത്തകരാണ് വെള്ളത്തിൽനിന്ന് യുവതിയെ രക്ഷിച്ച് കരക്കെത്തിച്ചത്. വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ വിട്ടയച്ചതായും മറ്റുപരാതിയില്ലെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story