Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:35 AM IST Updated On
date_range 10 Jun 2022 5:35 AM ISTബ്ലോക്ക്തല ആരോഗ്യമേള ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
മലപ്പുറം: ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ നാലാം വാർഷികാഘോഷ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരോഗ്യമേളകൾ നടത്തുന്നു. മേളയുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ ഒമ്പത്, പത്ത്, 11 തീയതികളിലായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലായി വാർഷികാഘോഷം നടക്കും. മലപ്പുറം ബ്ലോക്കിന് കീഴിൽ നടക്കുന്ന പരിപാടിയിലാണ് ജില്ലതല ഉദ്ഘാടനം നിർവഹിക്കുക. ആരോഗ്യസേവനങ്ങൾ, വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ, വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, യോഗ പരിശീലനം, മെഡിക്കൽ ക്യാമ്പ്, ആരോഗ്യസന്ദേശയാത്രകൾ, കലാകായിക പരിപാടികൾ, മത്സര പരിപാടികൾ, വിളംബരജാഥ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ സർക്കാർ വകുപ്പുകളുടെ 25 സ്റ്റാളുകളാണ് പ്രദർശനത്തിനുണ്ടാകുക. ശനിയാഴ്ച രാവിലെ 8.30ന് ജില്ല പഞ്ചായത്ത് ഓഫിസിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ടൗൺഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് അബ്ദുറഹ്മാൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പി. രാജു, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ടി.വി. ബിന്ദു, ബി.ഡി.ഒ കെ.എം. സുജാത എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story