Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:32 AM IST Updated On
date_range 10 Jun 2022 5:32 AM ISTസോഷ്യല്‍ വര്‍ക്കര്‍ നിയമനം
text_fieldsbookmark_border
മലപ്പുറം: ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യോളജി, സൈക്കോളജി, സോഷ്യല്‍ വർക് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവര്‍ അപേക്ഷയുടെ മാതൃകയില്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 24ന് വൈകീട്ട് അഞ്ചിനകം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷഫോമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.wcd.kerala.gov.in/. ഫോണ്‍: 0483 2978888.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story