Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർക്കാറുദ്യോഗസ്ഥ സഹകരണ...

സർക്കാറുദ്യോഗസ്ഥ സഹകരണ സംഘം: ഇടതുപക്ഷത്തിന്​ ജയം

text_fields
bookmark_border
വടക്കാഞ്ചേരി: സർക്കാറുദ്യോഗസ്ഥ സഹകരണ സംഘത്തിൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർവിസ് സംഘടന പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എൻ.ജി.ഒ യൂനിയൻ, കെ.എസ്.ടി.എ, കെ.ജി.ഒ.എ, കെ.എസ്.ഇ.ബി.ഡബ്ല്യു.എ (സി.ഐ.ടി.യു) എന്നീ സംഘടനകളെ പ്രതിനിധാനം ചെയ്ത്​​ 13 അംഗ ഭരണസമിതിയാണ് നിലവിൽവന്നത്. സംഘത്തിന്‍റെ പ്രസിഡന്‍റായി ബിബിൻ പി. ജോസഫിനെയും (കെ.എസ്.ടി.എ) വൈസ് പ്രസിഡന്‍റായി പി. രാജേഷിനെയും (എൻ.ജി.ഒ യൂനിയൻ) തെരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള പുരസ്കാരം മൂന്നുതവണ കരസ്ഥമാക്കിയ സർക്കാറുദ്യോഗസ്ഥ സഹകരണ സംഘമാണിത്​. തലപ്പിള്ളി താലൂക്കാണ്​ പ്രവർത്തന പരിധി. സംഘത്തിന്‍റെ ഹെഡ് ഓഫിസ് വടക്കാഞ്ചേരിയിലും ബ്രാഞ്ച് ചേലക്കരയിലുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story