Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:45 AM IST Updated On
date_range 9 Jun 2022 5:45 AM ISTചാലിശ്ശേരി സ്കൂൾ കെട്ടിടോദ്ഘാടനം ഇന്ന്
text_fieldsbookmark_border
പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടം സ്പീക്കർ എം.ബി. രാജേഷ് വ്യാഴാഴ്ച രാവിലെ 11ന് നാടിന് സമർപ്പിക്കും. കിഫ്ബി ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് 18 ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടം നിർമിച്ചത്. യു.പി, ഹൈസ്കൂൾ തലത്തിൽ 2194 വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 679 വിദ്യാർഥികളും 92 അധ്യാപകരും ഇവിടെയുണ്ട്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടിയിരുന്നു. അത്യാധുനിക സൗകര്യത്തോടെയാണ് പുതിയ ക്ലാസ് മുറികൾ നിർമിച്ചിട്ടുള്ളത്. 2020 ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പുതിയ ക്ലാസ് മുറികളിൽ യു.പി വിഭാഗം പ്രവർത്തിക്കുമെന്ന് പ്രധാനാധ്യാപിക ടി.എസ്. ദേവിക പറഞ്ഞു. (പടം - tcc kkm 2 ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
