Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബോൾ ഗാലറി തകർന്ന...

ഫുട്ബോൾ ഗാലറി തകർന്ന സംഭവം: ക്ലബ്ബ് ഭാരവാഹികൾക്കെതിരെ കേസ്​

text_fields
bookmark_border
ഫുട്​ബാൾ ഗാലറി തകർന്ന സംഭവം: ക്ലബ്​ ഭാരവാഹികൾക്കെതിരെ കേസ്​ പൂക്കോട്ടുംപാടം: ഫുട്​ബാൾ ടൂർണമെന്റ് ഗാലറി തകർന്നുവീണ്​ അപകടമുണ്ടായ സംഭവത്തിൽ ക്ലബ്​ ഭാരവാഹികൾക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഐ.സി.സി ക്ലബ്​ സംഘടിപ്പിച്ച സെവൻസ് ഫുട്​ബാൾ കളി ആരംഭിക്കാനിരിക്കെ ഗാലറി തകർന്ന്​ അപകടമുണ്ടായത്. 30ഓളം പേരെ വണ്ടൂരിലെയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ ചികിത്സയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടു. കലാ-കായിക -ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ഐ.സി.സി ക്ലബിന്റെ കെട്ടിട നിർമാണ പ്രവൃത്തികൾക്കാവശ്യമായ ധനസമാഹരണത്തിനു വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. രണ്ടാഴ്ച മുമ്പ്​ തുടങ്ങിയ ടൂർണമെന്റ് മഴ കാരണം നിറുത്തി വെച്ചതായിരുന്നു. മഴ മാറിയതോടെ ചൊവ്വാഴ്ച ക്വാർട്ടർ ഫൈനൽ നടക്കാനിരിക്കെയാണ് അപകടം. കാണികൾ ഇരുന്നതോടെ ഗാലറിയുടെ ഇരുമ്പു കാലുകൾ മറിയുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്​ കാളികാവ് പൂങ്ങോട് സമാന സംഭവമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story