Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിധവ പെൻഷൻ വിതരണം...

വിധവ പെൻഷൻ വിതരണം തടസ്സപ്പെട്ടു പഞ്ചായത്തിലേക്ക് ഡി.വൈ.എഫ്​.ഐ മാർച്ച്

text_fields
bookmark_border
താനൂർ: ഒഴൂരിൽ വിധവകൾക്ക് പെൻഷൻ മുടങ്ങിയത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണമാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ഒഴൂർ ഓമച്ചപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം പഞ്ചായത്ത് അധികൃതർ സൈറ്റിൽ അപ്​ലോഡ് ചെയ്യാത്തതാണ് 450ലേറെ വിധവകൾക്ക് പെൻഷൻ മുടങ്ങാൻ കാരണമായത്. പുൽപ്പറമ്പ് പടിഞ്ഞാറേ അങ്ങാടിയിൽനിന്ന്​ ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സി.പി.എം താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്​.ഐ ഒഴൂർ മേഖല സെക്രട്ടറി ടി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. ഒഴൂർ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട്, ഡി.വൈ.എഫ്​.ഐ താനൂർ ബ്ലോക്ക് സെക്രട്ടറി മനു വിശ്വനാഥ്, ട്രഷറർ പി.പി. രതീഷ്, വൈസ് പ്രസിഡന്‍റ് കെ.കെ. മനീഷ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജിഷ്ണു വിജയൻ, ഇ.പി. ശൈലേഷ് കുമാർ, ഇ. സുധീഷ്, റിയാസ് എന്നിവർ സംസാരിച്ചു. വി. വിശാഖ് സ്വാഗതം പറഞ്ഞു. mw dyfi ഒഴൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഡി.വൈ.എഫ്​.ഐ നടത്തിയ ധർണ സി.പി.എം താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story