Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിധവ പെൻഷൻ: പ്രതിപക്ഷ...

വിധവ പെൻഷൻ: പ്രതിപക്ഷ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് ഒഴൂർ പഞ്ചായത്ത് ഭരണസമിതി

text_fields
bookmark_border
താനൂർ: ഒഴൂർ ഗ്രാമപഞ്ചായത്തിൽ വിധവ പെൻഷൻ തടസ്സപ്പെട്ടതിന് കാരണം ജീവനക്കാരുടെ അനാസ്ഥയാ​െണന്നും​ ഭരണസമിതിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം രാഷ്ട്രീയപ്രേരിതമാ​െണന്നും​ ഭരണസമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 160 പേരുടെ പട്ടിക തയാറാക്കിയതിന് ശേഷം വകുപ്പ് കൈകാര്യം ചെയ്തുവന്ന ഉദ്യോഗസ്ഥൻ അവധിയിൽ പോയതാണ് കാലതാമസത്തിന് വഴിയൊരുക്കിയത്​. താമസിയാതെ പെൻഷൻ വിതരണം പുനഃസ്ഥാപിക്കും. പഞ്ചായത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണമാറ്റം വന്നത് പ്രതിപക്ഷത്തിന് ഉൾക്കൊള്ളാനാവുന്നി​െല്ലന്നും പലപ്പോഴും ഭരണപരമായ കാര്യങ്ങൾക്ക് ഇത് വിഘാതം സൃഷ്ടിക്കുന്നു​െണ്ടന്നും ഇടക്കിടെ ജീവനക്കാരെ സ്ഥലംമാറ്റുന്നത് പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറുകയാ​െണന്നും പഞ്ചായത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങളും പ്രചാരണങ്ങളുമാണ് ഇടത്പക്ഷം നടത്തി കൊണ്ടിരിക്കുന്നതെന്നും ഭരണസമിതി പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കൊടിയേങ്ങൽ യൂസഫ്, വൈസ് പ്രസിഡന്‍റ്​ സജ്ന പാലേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. കുഞ്ഞേനി മാസ്റ്റർ, സി.പി. മുംതാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story