Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശശികുമാറിനെതിരെ​...

ശശികുമാറിനെതിരെ​ പോക്​സോ കേസ്​; പൊലീസ്​ അന്വേഷണം ദുർബലപ്പെടുത്തി

text_fields
bookmark_border
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ മുൻ സി.പി.എം കൗൺസിലറും സൻെറ് ജെമ്മാസ് സ്കൂളിലെ റിട്ട. അധ്യാപകനുമായ കെ.വി. ശശികുമാറിന്​ ജാമ്യം ലഭിച്ചത്​ പൊലീസ്​ കേസ്​ ദുർബലപ്പെടുത്തിയതിന്‍റെ സൂചന. ​അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങ​ളോടെ കൂടുതൽ പരാതികളുണ്ടായിട്ടും പൊലീസ്​​ വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. നേരിട്ട്​ വന്ന പരാതികളിൽ മൊഴിയെടുത്ത്​ ഒഴുക്കൻ മട്ടിലായിരുന്നു അന്വേഷണം. വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​. അന്വേഷണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട്​ പ്രകാരമാണ്​ ജാമ്യം അനുവദിച്ചതെന്ന്​ കോടതി വ്യക്തമാക്കിയിട്ടുണ്ട്​. എന്നാൽ അന്വേഷണത്തി​ലെ കളികൾ കോടതിയിൽ അധ്യാപകന്​ അനുകൂലമായിരിക്കുകയാണെന്ന്​ ആക്ഷേപമുണ്ട്​. പൊലീസും ​ബന്ധ​പ്പെട്ട അധികാരികളും കേസ്​ ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം പൂർവ വിദ്യാർഥികളുടേയടക്കം വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നുണ്ട്​. അധ്യാപകനെതിരെ ഗുരുതര പരാതികൾ ഉയർന്നിട്ടും പൊലീസ്​ നേരിട്ട്​ ലഭിച്ച പരാതികൾ രജിസ്റ്റർ ചെയ്​തുവെന്നല്ലാതെ കൂടുതൽ അന്വേഷണത്തിലേക്ക്​ കടന്നിട്ടില്ലെന്നത്​​ വ്യക്തമാകു​കയാണ്​. ശശികുമാറിനെതിരെ ഏഴ്​ പരാതികളാണ്​ മലപ്പുറം വനിത സ്​റ്റേഷനിൽ ലഭിച്ചത്​. ഇതിൽ രണ്ട്​ പോക്​സോ കേസുകളായിരുന്നു രജിസ്റ്റർ ചെയ്​തത്​. മറ്റു അഞ്ച് കേസുകൾ പോക്​സോ വകുപ്പ്​ പ്രാബല്യത്തിൽ വരുന്നതിന്​ മുമ്പായിരുന്നതിനാൽ മറ്റു വകുപ്പുകളാണ്​ ചുമത്തിയത്​. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചവർക്കെതിരെ അ​ന്വേഷണം നടത്തി പോക്​സോ വകുപ്പ്​ പ്രകാരം നടപടിയെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story