Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തനത്താണി ടൗണും...

പുത്തനത്താണി ടൗണും പരിസരവും ശുചീകരിച്ചു

text_fields
bookmark_border
പുത്തനത്താണി ടൗണും പരിസരവും ശുചീകരിച്ചു
cancel
കൽപകഞ്ചേരി: പുത്തനത്താണി ടൗണിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്തു. ക്ലീൻ സിറ്റിയാക്കുന്നതിന്റെ ഭാഗമായി ആതവനാട്, കൽപകഞ്ചേരി ഗ്രാമപഞ്ചായത്തുകൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തനത്താണി യൂനിറ്റ്, ഡ്രൈവേഴ്സ് യൂനിയൻ, കോളജ് സോഷ്യൽ സർവിസ് അംഗങ്ങൾ എന്നിവർ സംയുക്തമായാണ്​ മാലിന്യം നീക്കം ചെയ്തത്. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.പി. സനോബിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജാസർ, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ, കെ.വി.വി.ഇ.എസ് പ്രസിഡന്‍റ്​ വി.പി. ഉസ്മാൻ ഹാജി, അംഗം എം.കെ. കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു. കെ.വി.വി.ഇ.എസ് സെക്രട്ടറി പി.കെ. രാജൻ സ്വാഗതവും എം.കെ. സക്കരിയ നന്ദിയും പറഞ്ഞു പടം ക്ലീൻ സിറ്റിയാക്കുന്നതിന്റെ ഭാഗമായി പുത്തനത്താണി ടൗൺ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story