Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ കെട്ടിടോദ്ഘാടനം

സ്കൂൾ കെട്ടിടോദ്ഘാടനം

text_fields
bookmark_border
സ്കൂൾ കെട്ടിടോദ്ഘാടനം
cancel
പെരിന്തൽമണ്ണ: കുന്നപ്പള്ളി എ.എം.എൽ.പി സ്കൂൾ പുതിയ ബ്ലോക്ക് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക റഹ്‌ന ബീഗം, വാർഡ് കൺസിലർമാരായ ആരിഫ് പത്തത്ത്, ഷാഹുൽ ഹമീദ്, അധ്യാപകരായ എൽസി, എ.കെ. അബ്ദുസ്സലാം, മാനേജർ പി. അബ്ദുസ്സമദ്, മുഹ്സിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ Mc pmna 3 kettidam udgadanam കുന്നപ്പള്ളി എ.എം.എൽ.പി സ്കൂൾ കെട്ടിടം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു സൗജന്യ പി.എസ്‌.സി പരിശീലനം പെരിന്തൽമണ്ണ: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പെരിന്തൽമണ്ണ ബൈപാസ് ബസ്​സ്റ്റാൻഡിലെ ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ആറുമാസത്തെ സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ്​ തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന 18 വയസ്സ്​ പൂർത്തിയായവർക്ക് അപേക്ഷിക്കാം. റെഗുലർ, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫിസിൽ ജൂൺ 20നകം നേരിട്ട് അപേക്ഷിക്കണം. ഫോൺ: 8301071846, 9388000001, 9895662121.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story