Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനമിടറാതെ ഹജ്ജെന്ന...

മനമിടറാതെ ഹജ്ജെന്ന സ്വപ്നവുമായി ലത്തീഫ് പുണ്യഭൂമിയിൽ

text_fields
bookmark_border
മനമിടറാതെ ഹജ്ജെന്ന സ്വപ്നവുമായി ലത്തീഫ് പുണ്യഭൂമിയിൽ
cancel
പുലാമന്തോൾ: നിശ്ചയദാർഢ്യത്താൽ തീഷ്ണമായ പരീക്ഷണങ്ങളെ അതിജയിച്ച പുലാമന്തോൾ കുരുവമ്പലം സ്വദേശി പറമ്പിൽ പീടിയക്കൽ അബ്ദുല്ലത്തീഫ് (38) ഹജ്ജെന്ന സ്വപ്​നവുമായി പുണ്യഭൂമിയിലെത്തി. ഞായറാഴ്ച വൈകീട്ട്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്​ പുറപ്പെട്ട ലത്തീഫ് രാത്രിയോടെ മദീനയിലെത്തി. അഞ്ചാം വയസ്സിലാണ് ഇദ്ദേഹത്തിന്​ അസുഖം മൂലം വലതുകാൽ പൂർണമായി നഷ്ടമായത്. എന്നാൽ, ഉറച്ച നിശ്ചയദാർഢ്യവും മനോധൈര്യവും കൊണ്ടും ജീവിതവഴികൾ തരണം ചെയ്തു. കുരുവമ്പലത്ത് പ്രവർത്തിക്കുന്ന പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിലെ താൽക്കാലിക ജീവനക്കാരനാണ് ലത്തീഫ്​. വേതനത്തിൽനിന്നും ദൈനംദിന ചെലവുകൾ കഴിച്ച്​ ഒരുമിച്ചുകൂട്ടിയ സംഖ്യയും സഹോദരന്മാരുടെ സഹായവും കൊണ്ടുാണ് ഹജ്ജിന്​ പണം കണ്ടെത്തിയത്. ശാരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിലും തനിച്ചുള്ള യാത്രയിൽ സഹായത്തിനുള്ള വഴികൾ തന്‍റെ നാഥൻ കാണിച്ചുതരുമെന്ന ആത്മ വിശ്വാസത്തിലാണ് ലത്തീഫ്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, സേവന രംഗത്ത് സജീവ സാന്നിധ്യമാണ്​ ലത്തീഫ്. കാർഷിക രംഗത്തും മികവുതെളിയിച്ച ഇദ്ദേഹം നല്ലൊരു മൃഗപരിപാലകൻ കൂടിയാണ്. ഭിന്നശേഷിക്കാരനാണെങ്കിലും നാട്ടിലെ എല്ലാ രംഗത്തും ഓടിയെത്തുന്ന ലത്തീഫ് നാട്ടുകാരുടെ ഇഷ്ട മുഖവുമാണ്. പുലാമന്തോൾ മുൻ ഗ്രാമപഞ്ചായത്ത്​ അംഗം പരേതനായ പറമ്പിൽ പീടികക്കൽ രായിൻ ഹാജി, കൊളത്തൂർ സ്വദേശി പാത്തുമ്മു എന്നിവരാണ് മാതാപിതാക്കൾ. JNPML: Hajenna Swapnam. (പടം : നെടുമ്പാശ്ശേരി ഹജ്ജ് ഹൗസിലെത്തിയ അബ്ദുല്ലത്തീഫ് ഹജ്ജ്​ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, പി.ടി.എ റഹീം എം.എൽ.എ എന്നിവർക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story