Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:48 AM IST Updated On
date_range 6 Jun 2022 5:48 AM ISTപരിസ്ഥിതി ദിനാഘോഷം
text_fieldsbookmark_border
കരുളായി: കരുളായി പഞ്ചായത്തുതല ഉദ്ഘാടനം പുള്ളിയിൽ ഗവ. യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ വൃക്ഷത്തെ നട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി. സുരേഷ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ഷീബ പൂഴിക്കുത്ത്, സിദ്ദീഖ് വടക്കൻ, ഷറഫുദ്ദീൻ കൊളങ്ങര തുടങ്ങിയവർ തൈകൾ നട്ടു. പ്രധാനാധ്യാപകൻ കെ.വി. ജയകുമാർ, സി.പി. സോമൻ, ഹരിത ക്ലബ് കൺവീനർ ജിജിമോൾ പകരത്ത് തുടങ്ങിയവർ സംസാരിച്ചു. കരുളായി: നെടുങ്കയം ബദൽ സ്കൂളും നിലമ്പൂർ ജെ.എസ്.എസും സംയുക്തമായി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പേര, പ്ലാവ്, നെല്ലി, ചാമ്പക്ക തുടങ്ങിയ ഫലവൃക്ഷ തൈകൾ മുതിർന്ന രക്ഷിതാവായ മണിയമ്മ, അധ്യാപകനായ ടി.കെ. വിജയൻ, കെ.വി. നിഖിൽ എന്നിവരും ബദൽ സ്കൂൾ കുട്ടികളും ചേർന്ന് നട്ടു. പന്തല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അംഗങ്ങളും ദിനാചരണത്തിൽ പങ്കെടുത്തു. പി. മുജീബ്, പൊതുപ്രവർത്തക എൻ.കെ. ശ്രുതി, സുമി നെടുങ്കയം എന്നിവർ സംസാരി ച്ചു . കരുളായി: സി. അച്യുതമേനോൻ സ്മാരക സമിതി കരുളായിയിൽ ഓർമമരം നട്ടു. ഭൂമിക്കുത്ത് മണലിക്കുന്ന് പദ്മനാഭന്റെ സ്മരണക്കാണ് മരം നട്ടത്. പി.കെ. ശ്രീകുമാർ, കെ. മനോജ്, റഹ്മാൻ മുണ്ടോൻ, ഫാത്തിമ സലീം, ശശി പൊറ്റേക്കാട്ട്, സലീം പനിച്ചോല തുടങ്ങിയവർ പങ്കെടുത്തു. ppm1a പരിസ്ഥിതി ദിനാചരണത്തിന്റെ കരുളായി പഞ്ചായത്തുതല ഉദ്ഘാടനം പുള്ളിയിൽ ഗവ. യു.പി സ്കൂളിൽ പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ വൃക്ഷത്തെ നട്ട് നിർവഹിക്കുന്നു ppm1 b നെടുങ്കയം ബദൽ സ്കൂളിൽ രക്ഷിതാക്കളും അധ്യാപകരും സംയുക്തമായി മരം നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
