Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിൽവർ ലൈനിനെതിരെ സമര...

സിൽവർ ലൈനിനെതിരെ സമര മരം നടീൽ

text_fields
bookmark_border
സിൽവർ ലൈനിനെതിരെ സമര മരം നടീൽ
cancel
പരപ്പനങ്ങാടി: പരിസ്ഥിതി ദിനത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ സമര മരം നടീൽ സമരവുമായി സിൽവർ ലൈൻ വിരുദ്ധ സമിതി. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ സമരമരം നടീൽ സമരം കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ. ഉസ്മാനോടൊപ്പം പരപ്പനങ്ങാടിയിൽ നേരത്തേ സമരത്തിന് നേതൃത്വം നൽകി പൊലീസ് നടപടിക്കിരയായവരുടെ കുട്ടികൾ ചേർന്നാണ് പ്രത്യാശയുടെ മര തൈകൾ നട്ടത്. സമരസമിതി ജില്ല ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട് അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ പി.കെ. പ്രഭാഷ്, വനിത കൂട്ടായ്മ സംസ്ഥാന ജോയന്‍റ്​ കൺവീനർ ഡോ. എസ്. അലീന, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. ജഗന്നിവാസൻ, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി പാലാഴി മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. MT ppad Silve line maram Nadunnu സിൽവർ ലൈൻ വിരുദ്ധ സമിതി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ദിനാചരണം കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story