Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകസ്റ്റഡി പീഡന...

കസ്റ്റഡി പീഡന പരിശോധനയിൽ പൊലീസ്​ സാമീപ്യത്തിന്​ വിലക്ക്​: വിജയിച്ചത്​ ഡോ. കെ. പ്രതിഭയുടെ നിയമപോരാട്ടം

text_fields
bookmark_border
മലപ്പുറം: കസ്റ്റഡി പീഡനങ്ങൾക്ക്​ ഇരയായവരെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ്​ സമീപത്ത്​ നിൽക്കാൻ പാടില്ലെന്ന്​ സംസ്ഥാന ആഭ്യന്തര വകുപ്പ്​ ഉത്തരവിറക്കിയപ്പോൾ വിജയിച്ചത്​ ഡോ. ​കെ. പ്രതിഭയുടെ നിയമപോരാട്ടം. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുമാണ്​ ഇവർ. കസ്റ്റഡി പീഡനത്തിനിരയായവരെ പരിശോധിക്കുമ്പോൾ പൊലീസ്​ സ്വകാര്യത മാനിച്ച്​ അകലം പാലിക്കുകയോ മാറിനിൽക്കുകയോ വേണം, ഇരക്ക്​ ആവശ്യമായ ടെസ്റ്റുകൾ നടത്താൻ സമയം അനുവദിക്കണം, സ്​പെഷാലിറ്റി ഡോക്ടർമാർ പരിശോധിച്ചാൽ അവരെ​തന്നെ റിപ്പോർട്ട്​ തയാറാക്കാൻ അനുവദിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ചീഫ്​ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക്​​ സമർപ്പിച്ചത്​. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന്​ ജസ്റ്റിസ്​ കെ. നാരായണക്കുറുപ്പ്​ മുന്നോട്ടുവെച്ച നിർദേശങ്ങൾ മുഴുവനും വൈദ്യപരിശോധന മാർഗരേഖകളാക്കി പുറത്തിറക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡോ. ​കെ. പ്രതിഭ സർക്കാറിനെയും കോടതിയെയും സമീപിച്ചിരുന്നു. കേരള ഹൈകോടതി മുൻ ജഡ്ജിയും തമിഴ്​നാട്​ ഹൈകോടതി മുൻ ആക്ടിങ്​ ചീഫ്​ ജസ്​റ്റിസുമായ കെ. നാരായണക്കുറുപ്പിനെ നെടുങ്കണ്ടം കസ്റ്റഡി മരണം അ​ന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമീഷനായി ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോർട്ട്​ നിയമസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന്​ ആവശ്യമാകുന്ന ഏതുപരിശോധനകൾ നടത്താനും ഡോക്ടർമാർക്ക്​ തടസ്സമില്ലെന്ന്​ വ്യക്തതയുള്ളതാണ്​ ഹൈകോടതി വിധി. mpg aslm1 dr prathibha: ഡോ. പ്രതിഭ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story