Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅയ്യായിരത്തോളം തൈകൾ...

അയ്യായിരത്തോളം തൈകൾ മുളപ്പിച്ച് വിതരണം ചെയ്ത് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്

text_fields
bookmark_border
അയ്യായിരത്തോളം തൈകൾ മുളപ്പിച്ച് വിതരണം ചെയ്ത് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്
cancel
വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യായിരത്തോളം വിവിധ ഇനം വൃക്ഷ തൈകളാണ് മുളപ്പിച്ച് പരിപാലിച്ചത്. സോഷ്യൽ ഫോറസ്ട്രി വഴിയാണ് വിത്തുകൾ ശേഖരിച്ചത്. പേര, താണി, കൊന്ന, സീതപ്പഴം, നെല്ലി തുടങ്ങിയ വിവിധ ഇനം തൈകളുടെ വിത്തുകളാണ് മുളപ്പിച്ചത്. നാലുമാസം മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്. തൈകളുടെ വിതരണോദ്ഘാടനവും പാതയോരങ്ങളിലും നദിതീരങ്ങളിലും ഫലവൃക്ഷതൈകൾ വെച്ച് പിടിപ്പിക്കലിന്‍റെ ഉദ്ഘാടനവും പ്രസിഡൻറ് കെ. മാനുപ്പ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. MP VNCY 4 K Manuppa.jpg തൈകളുടെ വിതരണോദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story