Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:43 AM IST Updated On
date_range 5 Jun 2022 5:43 AM ISTക്ലിഫ് ഹൗസിലേക്ക് നാളെ പോപുലർ ഫ്രണ്ട് മാർച്ച്
text_fieldsbookmark_border
'കസ്റ്റഡിയിലെടുത്ത സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ ഉടൻ വിട്ടയക്കണം' മലപ്പുറം: പോപുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴയിൽ നടന്ന പോപുലർ ഫ്രണ്ട് പരിപാടിയുമായി നേരിട്ട് ബന്ധമില്ലാത്തയാളാണ് നാസർ. അദ്ദേഹത്തെ ഉടൻ വിട്ടയക്കണം. തൃക്കാക്കര തെരഞ്ഞെടുപ്പിൽ മുഖം നഷ്ടപ്പെട്ട പിണറായി വിജയന്‍റെ പ്രതിച്ഛായ മിനുക്കാനുള്ള നടപടിയുടെ ഭാഗമാണ് ഈ നീക്കമെന്നും മുഹമ്മദ് ബഷീർ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി എ. നിസാറും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story