Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:38 AM IST Updated On
date_range 5 Jun 2022 5:38 AM ISTഇടിമിന്നലിൽ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ മൊബൈൽ കടക്ക് തീപ്പിടിച്ചു
text_fieldsbookmark_border
തിരൂർ: വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലിൽ തിരൂർ ഗൾഫ് മാർക്കറ്റിലെ മൊബൈൽ സർവിസ് കടക്ക് തീപ്പിടിച്ചു. സ്പൈസ് മൊബൈല്‍ സര്‍വിസ് സെന്റർ എന്ന കടക്കാണ് തീപിടിച്ചത്. തീപിടിത്തത്തിൽ കടയിലെ ഉപകരണങ്ങൾ നശിച്ചതിലൂടെ ലക്ഷങ്ങളുടെ നാശമുണ്ടായി. എന്നാൽ, ഗൾഫ് മാർക്കറ്റിലെ കടകൾക്ക് വെള്ളിയാഴ്ച അവധിയായതിനാൽ വൻ അപകടവും ഒഴിവായി. തീപുകയുന്നത് കണ്ട ഇതരസംസ്ഥാന തൊഴിലാളികളാണ് മാർക്കറ്റിലെ സുരക്ഷ ജീവനക്കാരെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ തിരൂര്‍ അഗ്നിരക്ഷ സേനയും വ്യാപാരികളും ചേര്‍ന്ന് തീയണച്ചു. മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വന്‍ ദുരന്തം വഴിമാറി. തിരൂര്‍ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ എം.കെ. പ്രമോദ്കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍ ജേക്കബ്, നിയാസ്, ദുല്‍ക്കര്‍ നൈനി, സുരേഷ് മേലേടത്ത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story