Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ...

കരിപ്പൂർ ഭൂമിയേറ്റെടുക്കൽ: നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്താൻ നിർദേശം

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവള വികസനത്തിന്​ ഭൂമി ഏറ്റെടുക്കുന്നതിന്​ നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്താൻ റവന്യൂ വകുപ്പ്​ ഉദ്യോഗസ്ഥർക്ക്​ നിർദേശം. കഴിഞ്ഞദിവസം ​ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ വിഷയം ടി.വി. ഇബ്രാഹീം എം.എൽ.എ ഉന്നയിച്ചിരുന്നു. തുടർന്നാണ്​ ഇതുസംബന്ധിച്ച്​ വ്യക്തത വരുത്താൻ കലക്ടർ വി.ആർ. പ്രേംകുമാർ നിർദേശിച്ചത്​. കരിപ്പൂരിൽ റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിനായി 18.5 ഏക്കർ ഭൂമിയാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാനത്തോട്​ ആവശ്യപ്പെട്ടത്​. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്​. ഭൂമി ഏറ്റെടുക്കുന്ന അഞ്ച്​ കിലോമീറ്റർ ചുറ്റളവിലെ ഏറ്റവും ഉയർന്ന വില കണക്കാക്കി ദേശീയപാത വികസനത്തിന്​ ഭൂമി ഏറ്റെടുത്ത മാതൃകയിൽ നൽകുമെന്നായിരുന്നു മന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയത്​. കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ പഞ്ചായത്ത്​ എന്നിവിടങ്ങളിൽ നിന്നായാണ്​ ഭൂമി ഏറ്റെടു​ക്കുന്നത്​. നിലവിൽ പള്ളിക്കൽ പഞ്ചായത്ത്​ പരിധിയിൽ ഏറ്റെടുക്കുന്ന പ്രദേശത്തെ ഉയർന്ന വിലയാണ്​ പരിഗണനയിലുള്ളത്​. ഇതിൽ പ്രാദേശികമായി വ്യാപക പ്രതിഷേധവും നിലനിൽക്കുന്നുണ്ട്​. വികസന സമിതി യോഗത്തിൽ വിഷയം എം.എൽ.എ ഉന്നയിച്ചതോടെയാണ്​ അഞ്ച്​ കിലോമീറ്റർ പരിധിയിലെ ഉയർന്ന വില സംബന്ധിച്ച്​ റിപ്പോർട്ട്​ നൽകാൻ ആവശ്യപ്പെട്ടത്​. മ​ന്ത്രി വി. അബ്​ദുറഹ്​മാന്‍റെ അധ്യക്ഷതയിൽ വീണ്ടും യോഗം വിളിക്കുന്നതും പരിഗണനയിലുണ്ട്​. ഇതിനകം, നഷ്ടപരിഹാരം സംബന്ധിച്ച്​ നൽകാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. അതേസമയം, ഏറ്റെടുക്കാനുദ്ദേശിക്കുന്ന 18.5 ഏക്കർ ഭൂമി ഏതാണെന്നത്​ സംബന്ധിച്ചുള്ള റിപ്പോർട്ട്​ ലാൻഡ്​ അക്വിസിഷൻ വിഭാഗം കലക്ടർക്കും​ സംസ്ഥാന സർക്കാറിനും സമർപ്പിച്ചിട്ടുണ്ട്​. വലിയ വിമാന സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത്​ നൽകണമെന്നാണ്​ കേന്ദ്രം ആവശ്യപ്പെട്ടത്​. 90 മീറ്റർ നീളമുള്ള റെസ 240 മീറ്ററായി വർധിപ്പിക്കുന്നതിനാണ്​ ഭൂമി ഏറ്റെടുക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story