Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:48 AM IST Updated On
date_range 3 Jun 2022 5:48 AM ISTഹരിത പ്രോട്ടോകോൾ ലംഘനം: പിഴ ഈടാക്കി
text_fieldsbookmark_border
പുലാമന്തോൾ: വളപുരത്ത് പ്രവർത്തിക്കുന്ന ക്വാർട്ടേഴ്സുകൾ, കെട്ടിടങ്ങൾ എന്നിവയിൽനിന്ന് പതിനായിരം രൂപ വീതം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കി. സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പാലിക്കേണ്ട ഹരിത പ്രോട്ടോകോൾ ലംഘിച്ചതായും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഒഴിവാക്കി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതായും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാരും പഞ്ചായത്ത് അധികാരികളുമാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറണമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story