Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:48 AM IST Updated On
date_range 3 Jun 2022 5:48 AM ISTസന്തോഷ് ട്രോഫി കളിച്ച എം.ഇ.എസ് കോളജ് താരങ്ങളെ അനുമോദിച്ചു
text_fieldsbookmark_border
നിലമ്പൂർ: മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മമ്പാട് കോളജ് അവസാനവർഷ ബി.എ അറബിക് വിദ്യാർഥി ടി.കെ. ജെസിനെയും ഇതുവരെ സന്തോഷ് ട്രോഫി കേരള ടീമിൽ കളിച്ച കോളജിലെ മുൻ ഫുട്ബാൾ താരങ്ങളെയും ആദരിച്ചു. മാനേജിങ് കമ്മിറ്റി, ജീവനക്കാർ, അധ‍്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആദരിച്ചത്. മമ്പാട് ടൗണിൽനിന്ന് തുറന്ന വാഹനത്തിൽ ടി.കെ. ജെസിനെ കോളജിലേക്ക് ആനയിച്ചു. അനുമോദനചടങ്ങ് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കോളജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫസൽ ഗഫൂർ സ്നേഹോപഹാരമായി 50,000 രൂപയുടെ ചെക്കും പി.ടി.എയുടെ കാഷ് അവാർഡ് വൈസ് പ്രസിഡന്‍റ് പ്രഫ. ഇസ്മായിൽ സക്കരിയയും കൈമാറി. ചെയർമാൻ ഇ.പി. മൊയിൻകുട്ടി പൊന്നാട അണിയിക്കുകയും സെക്രട്ടറി ഡോ. സീതിക്കോയ മെമന്‍റോ നൽകുകയും ചെയ്തു. പ്രഫ. പി. അഷ്‌റഫ്, ഫുട്ബാൾ കോച്ച് മുരുകൻ രാജ്, ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്‍റ് തലവൻ ഇ. റഫീഖ്, ഹിസ്റ്ററി ഡിപ്പാർട്മെന്‍റ് തലവൻ സമീർ ഖാൻ എന്നിവർ താരങ്ങളെ അനുമോദിച്ചു. ഇ.പി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മൻസൂർ അലി, വൈസ് പ്രിൻസിപ്പൽ ഇ. അനസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. കെ.പി. വിനോദ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. സുൽഫി, ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. എം.കെ. സാബിഖ് എന്നിവർ സംസാരിച്ചു. Nbr Photo-4 Mes സന്തോഷ് ട്രോഫി കേരള ടീമിൽ കളിച്ച മമ്പാട് എം.ഇ.എസ് കോളജിലെ മുൻ ഫുട്ബാൾ താരങ്ങളെ അനുമോദിക്കൽ ചടങ്ങ് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story