Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:48 AM IST Updated On
date_range 3 Jun 2022 5:48 AM ISTമലപ്പുറം സ്വദേശി ബംഗളൂരുവിൽ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ഹൃദയാഘാതംമൂലം മലപ്പുറം ചിറയില്‍ നെടിയിരിപ്പ് സ്വദേശി മട്ടില്‍ കുഞ്ഞികോയയുടെ മകന്‍ പി.പി. ഉമ്മര്‍ (53) ബംഗളൂരുവിൽ മരിച്ചു. മെജസ്റ്റിക്കിലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് നാട്ടില്‍നിന്ന് ബംഗളൂരുവിൽ വന്നത്. മറ്റു സുഹൃത്തുക്കളോടൊപ്പം മെജസ്റ്റിക്കിലാണ് താമസിച്ചിരുന്നത്. പ്രഭാതഭക്ഷണം കഴിക്കാന്‍ പുറത്തുപോയി റൂമിലെത്തിയ ഉടനെ ദേഹാസ്വാസ്ഥ്യമുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: ഷാജഹാന്‍, ഉനൈസ്, അക്ബര്‍, ഇര്‍ഫാന, ജംഷീന. മരുമക്കള്‍: നൗഷാദ്, മൂസകുട്ടി, റജുല. സഹോദരങ്ങള്‍: റഷീദ് അഷ്റഫ്, മുസ്തത, സുബൈര്‍, സലാം, ഖദീജ. ഓള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു മെജസ്റ്റിക്ക് ഏരിയ കമ്മിറ്റി പ്രവര്‍ത്തകനായ കോട്ടന്‍പേട്ട സയീദിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശിന്തിനഗറിലെ പരിപാലന കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റി. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് ബംഗളൂരു കെ.എം.സി.സി നേതൃത്വം അറിയിച്ചു. banglore death pp ummer മരിച്ച പി.പി. ഉമ്മര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story