Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതിയുടെ കൈവിരൽ...

യുവതിയുടെ കൈവിരൽ മേശയിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

text_fields
bookmark_border
മലപ്പുറം: മൊബൈൽ ഷോപ്പിലെത്തിയ യുവതിയുടെ കൈവിരൽ മേശയിലെ ദ്വാരത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സ് രക്ഷകരായി എത്തി. കോട്ടക്കൽ നഗരത്തിൽ മിനിറോഡിന് എതിർവശം പ്രവർത്തിക്കുന്ന ഗൾഫ്ഓൺ മൊബൈൽ ഷോപ്പിൽ വ്യാഴാഴ്ച വൈകീട്ട്​ ആറരയോടെയായിരുന്നു സംഭവം. ഫോൺ വാങ്ങാനെത്തിയ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി അഞ്ജു കൃഷ്ണയുടെ (26) കൈവിരലാണ് ഡമ്മി ഫോണുകൾ പ്രദർശനത്തിന് വെക്കുന്ന മേശയുടെ ദ്വാരത്തിൽ കുടുങ്ങിയത്. ഏറെനേരം ശ്രമിച്ചിട്ടും വിരൽ ഊരിയെടുക്കാനാകാതെ വന്നതോടെ ഷോപ്പ് അധികൃതർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. മലപ്പുറത്തുനിന്ന് അസി. സ്റ്റേഷൻ ഓഫിസർ ഇസ്മയിൽ ഖാന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി കട്ടർ ഉപയോഗിച്ച് മേശയുടെ ഒരുഭാഗം മുറിച്ചുമാറ്റിയാണ് യുവതിയെ സ്വതന്ത്രയാക്കിയത്. 20 മിനിറ്റോളം ശ്രമിച്ചാണ് കട്ടിയുള്ള പ്ലൈവുഡും ഗ്ലാസും വെച്ച് നിർമിച്ച മേശ മുറിച്ചുമാറ്റാൻ ഫയർഫോഴ്സ് സംഘത്തിനായത്. ഏറെനേരം കുടുങ്ങിക്കിടന്നെങ്കിലും വിരലിന് പരിക്കൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സീനിയർ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ ജി. സുനിൽകുമാർ, ഫയർ ഓഫിസർമാരായ എൻ.പി. സജിത്ത്, ടി.പി. ബിജീഷ്, മുഹമ്മദ് ഫാരിസ്, സി.പി. അൻവർ, ഹോംഗാർഡ് സി.വി. അശോക് കുമാർ എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story