Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്ര ഏജന്റിനും...

പത്ര ഏജന്റിനും വിതരണക്കാരനും തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
എടക്കര: . 'മാധ്യമം' പോത്തുകല്‍ ഏജന്റ് മോയിക്കൽ ശുഹൈബ്, പത്രവിതരണക്കാരനായ വിഷ്ണു എന്നിവര്‍ക്കാണ് ഞെട്ടിക്കുളം അങ്ങാടിയില്‍ കടിയേറ്റത്. രാവിലെ ആറോടെ പത്രം തരം തിരിക്കുന്നതിനിടെ പാഞ്ഞെത്തിയ നായ്​ വിഷ്ണുവിനെ കടിച്ച് പരിക്കേല്‍പിക്കുകയും ശുഹൈബിനെ കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ ശുഹൈബിന് നായുടെ നഖംകൊണ്ട് മുറിവേറ്റു. ഇരുവരും നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തി വാക്‌സിനേഷന്‍ നടത്തി. ഉച്ചയോടെ ഞെട്ടിക്കുളം അങ്ങാടിയില്‍ ഇതേ നായ്​ ഓട്ടോ ഡ്രൈവർ ഒറ്റപ്ലാക്കല്‍ അജിയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും മറ്റുചിലരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഞെട്ടിക്കുളം അങ്ങാടിയില്‍ തെരുവുനായ്​ ശല്യം രൂക്ഷമാണ്. തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ നായ്ക്കകളുടെ സാന്നിധ്യം അറിയാന്‍ കഴിയില്ല. പുലര്‍ച്ച പാല്‍, പത്രം വിതരണം ചെയ്യുന്നവര്‍, പ്രഭാത സവാരിക്കിറങ്ങുന്നവര്‍, മദ്‌റസകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ എന്നിവരിപ്പോള്‍ കടുത്ത ആശങ്കയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story