Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭയിലെ താൽക്കാലിക...

നഗരസഭയിലെ താൽക്കാലിക നിയമനം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നു

text_fields
bookmark_border
ചെയർമാനെതിരെയാണ് പ്രതിഷേധം നിലമ്പൂർ: നിലമ്പൂർ നഗരസഭയിലെ താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയിൽ പ്രതിഷേധം പുകയുന്നു. പാർട്ടിയോട് കൂടിയാലോചിക്കുകയോ ബ്രാഞ്ച് തലത്തിലുള്ള ലിസ്റ്റ് അംഗീകരിക്കുകയോ ചെയ്യാതെയാണ് താൽക്കാലിക നിയമനം നടത്തിയതെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പരാതിയും നൽകിയിരുന്നു. പാർട്ടിയെ മുഖവില​ക്കെടുക്കാതെ ചെയർമാൻ തന്നിഷ്ടപ്രകാരമാണ് നിയമനങ്ങളും മറ്റു കാര‍്യങ്ങളും നടത്തുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്. ഒരു ഡ്രൈവർ, നാല്​ ജീവനക്കാർ എന്നിവരെയാണ് അടുത്തിടെ നഗരസഭ ഓഫിസിൽ താൽക്കാലികമായി നിയമിച്ചത്. ഇതിൽ ഡ്രൈവർ നഗരസഭക്ക് പുറത്തുള്ളയാളാണ്. നഗരസഭക്ക് അകത്തുനിന്നുതന്നെ ഒരാളെ നിയമിക്കണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ‍്യപ്പെട്ടിരുന്നത്. മറ്റു നാല്​ നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ചെയർമാന്‍റെ തന്നിഷ്ടപ്രകാരമുള്ള ചെയ്തികളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയിലെ ചില പ്രവർത്തകർ പാർട്ടി വിടാനുള്ള തീരുമാനത്തിലാണ്. സി.പി.ഐയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. സി.പി.ഐ നേതാക്കളുമായി ഔദ‍്യോഗികമല്ലാത്ത ചർച്ചകൾ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story